മിനിമം വേതനം കൂട്ടി

കർഷക തൊഴിലാളികൾ മുതൽ കറവക്കാർ വരെയുള്ളവരുടെ മിനിമം വേതനം കൂട്ടി സർക്കാർ ഉത്തരവായി. ജിംനേഷ്യം ജീവനക്കാരെ മിനിമം വേതന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും തൊഴിൽവകുപ്പ്‌ തീരുമാനിച്ചു. തുക നിശ്‌ചയിച്ചിട്ടില്ല. 8 മണിക്കൂർ ജോലി കണക്കാക്കിയാണ്‌ മിനിമം വേതനം നിശ്‌ചയിക്കുന്നത്‌. സംഭരണശാലകൾ, കണ്ടെയ്‌നർ ചരക്ക്‌ സ്‌റ്റേഷൻ, പെയിന്റ്‌ നിർമാണ വ്യവസായം എന്നിവയിലെ ജീവനക്കാരെയും മിനിമം വേതന നിയമത്തിന്റെ പരിധിയിലാക്കി.

പുതിയ മിനിമം വേതനം (ബ്രാക്കറ്റിൽ പഴയത്)
കർഷകത്തൊഴിൽ: കിള, ചുമട്, വരമ്പുകെട്ട്, ചെളികുത്ത്, കയ്യാലകെട്ടൽ, മഴക്കുഴി എടുക്കൽ, കൃഷിക്കായി കുളംകുത്തൽ, മരത്തിൽക്കയറി ചില്ലവെട്ടൽ: 830 രൂപ (490). കളയെടുപ്പ്, പായൽ വാരൽ, നടീൽ, വിത്തിടൽ, നെല്ല് ചാക്കിൽ നിറയ്ക്കൽ: 710 രൂപ (410). ട്രാക്ടർ/ടില്ലർ ഉപയോഗിച്ചുള്ള ഉഴവ്: ഒരു മണിക്കൂറിന് 170 രൂപ (110). യന്ത്രസഹായത്തിൽ കാടുവെട്ട്: ഒരു മണിക്കൂറിന് 160 രൂപ (100).

കറവ (ദിവസം രണ്ടുനേരം): 850 രൂപ (505). കറവയും മറ്റു തൊഴിലും (ദിവസം രണ്ടുനേ രം): 940 രൂപ (570). വിത്തു കാള പരിപാലനം: 940 രൂപ (570). മാടിന് തീറ്റനൽകൽ, മാടിനെ കുളിപ്പിക്കൽ, തീറ്റ കൊടുക്കൽ, തൊഴുത്ത് വൃത്തി യാക്കൽ, ചാണകം വാരൽ, വൈക്കോൽ ഉണക്കൽ, കാ ലിത്തീറ്റ തുടങ്ങിയവ: 810 രൂപ (480). വൈദഗ്‌ധ്യം വേണ്ടാത്ത നഴ്‌സറി ജോലികൾ: 730 രൂപ (420) . വൈദഗ്‌ധ്യം വേണ്ടവ: 830 രൂപ (490). കവറിൽ മണ്ണു നിറയ്ക്കൽ: കവറിന് ഒരു രൂപ (50 പൈസ). തോട്ടണ്ടി ശേഖരി ക്കൽ: കിലോഗ്രാമിന് 20 രൂപ (12), തോട്ടത്തിൽ കാടുവെട്ട്, കിള, മരുന്നടി, വളമിടൽ: 710 രൂപ (410)

Leave a Comment

Your email address will not be published. Required fields are marked *