anildbitvm@gmail.com

മിനിമം വേതനം കൂട്ടി

കർഷക തൊഴിലാളികൾ മുതൽ കറവക്കാർ വരെയുള്ളവരുടെ മിനിമം വേതനം കൂട്ടി സർക്കാർ ഉത്തരവായി. ജിംനേഷ്യം ജീവനക്കാരെ മിനിമം വേതന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും തൊഴിൽവകുപ്പ്‌ തീരുമാനിച്ചു. തുക നിശ്‌ചയിച്ചിട്ടില്ല. 8 മണിക്കൂർ ജോലി കണക്കാക്കിയാണ്‌ മിനിമം വേതനം നിശ്‌ചയിക്കുന്നത്‌. സംഭരണശാലകൾ, കണ്ടെയ്‌നർ ചരക്ക്‌ സ്‌റ്റേഷൻ, പെയിന്റ്‌ നിർമാണ വ്യവസായം എന്നിവയിലെ ജീവനക്കാരെയും മിനിമം വേതന നിയമത്തിന്റെ പരിധിയിലാക്കി. പുതിയ മിനിമം വേതനം (ബ്രാക്കറ്റിൽ പഴയത്)കർഷകത്തൊഴിൽ: കിള, ചുമട്, വരമ്പുകെട്ട്, ചെളികുത്ത്, കയ്യാലകെട്ടൽ, മഴക്കുഴി എടുക്കൽ, കൃഷിക്കായി കുളംകുത്തൽ, […]

മിനിമം വേതനം കൂട്ടി Read More »

തൊഴിലുറപ്പുപദ്ധതി പൊളിക്കൽ: ബിജെപിയുടേത് ആലോചിച്ചുറപ്പിച്ച തന്ത്രം

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിർത്തി പകരം വിബി ജി റാം ജി പദ്ധതി കൊണ്ടുവന്നത് ബിജെപിയുടെ ആലോചിച്ചുറപ്പിച്ച തന്ത്രം. വിവിധ ക്ഷേമപദ്ധതികളിൽനിന്ന് കോൺഗ്രസ്‌പൈതൃകം പേറുന്ന പേരുകൾ മായ്ക്കൽ ആദ്യ മോദിസർക്കാർ അധികാരത്തിൽ എത്തിയശേഷം ബിജെപി തുടർച്ചയായി ചെയ്തുവരുന്നതാണ്. എന്നാൽ, കേവലം പേരുമാറ്റത്തിനപ്പുറം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ സ്മരണപോലും മായ്ച്ചുകളയാൻ ബിജെപി ശ്രമിച്ചതിനുപിന്നിൽ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ട്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ആവിഷ്കരിക്കപ്പെട്ട ഈ പദ്ധതി അക്കാ ലത്തെ ഏറ്റവും ജനപ്രീതിയുള്ളതും വിജയകരവുമായ പദ്ധതിയായിരുന്നു.

തൊഴിലുറപ്പുപദ്ധതി പൊളിക്കൽ: ബിജെപിയുടേത് ആലോചിച്ചുറപ്പിച്ച തന്ത്രം Read More »

തൊഴിലുറപ്പ്‌ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

പാർലമെന്റ്‌ സമിതിക്ക്‌ വിടണമെന്ന ആവശ്യം തള്ളി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു പകരമായി കൊണ്ടുവന്ന വിബി ജി റാം ജി ബിൽ (തൊഴിലുറപ്പ്‌ ഭേദഗതി ബിൽ) ലോക്‌സഭ പാസാക്കി. പാർലമെന്റിന്റെ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റിക്കോ സംയുക്ത പാർലമെന്ററി സമിതിക്കോ വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്‌പീക്കർ നിരാകരിച്ചതോടെയാണ്‌ ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്‌. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക്‌ തുടക്കത്തിൽ മഹാത്മാഗാന്ധിയുടെ പേര്‌ നൽകിയിരുന്നില്ലെന്നും 2009ലെ തെരഞ്ഞെടുപ്പുവേളയിലാണ്‌ യുപിഎ സർക്കാർ ആ പേര്‌ നൽകിയതെന്നും മന്ത്രി ശിവരാജ്‌സിങ്‌ ചൗഹാൻ ആരോപിച്ചു.

തൊഴിലുറപ്പ്‌ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി Read More »